പാലക്കാട്: പാലക്കാട് വീണ്ടും കർഷക ആത്മത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻ കുട്ടിയാണ് മരിച്ചത്. വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൃഷിക്കായി കണ്ണൻകുട്ടി ബ്ലെയിഡിന് പണമെടുത്തിരുന്നു. മൂന്ന് മാസമായി ജോലിയില്ലാത്തതിനാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. പണം അടയ്ക്കാത്തതിനാൽ വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയെന്നും തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.
കണ്ണൻ കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ കടമുണ്ടെന്ന് കുടുംബം പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments