ടോക്കിയോ: നീന്തൽ കുളത്തിൽ വനിതാ വിഭാഗത്തിലെ സ്വർണ്ണനേട്ടം കൊയ്ത് ഓസ്‌ട്രേലിയൻ താരം. അരിയാനെ ടിറ്റ്മസാണ് തന്റെ രണ്ടാം സ്വർണ്ണം നീന്തിയെടുത്തത്. 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ അമേരിക്കയുടെ ഇതിഹാസ താരം കാത്‌ലീൻ ലെഡക്കിയെ തോൽപ്പിച്ചാണ് അരിയാനെ സ്വർണ്ണം നേടിയത്. 1: 53.50 എന്ന സമയം കുറിച്ചാണ് മത്സരം പൂർത്തിയാക്കിയത്. മുന്നേ 400 മീറ്റർ ഫ്രീസ്‌റ്റൈലിലും കാതലീനെ പിന്നിലാക്കിയാണ് അരിയാനെ സ്വർണ്ണം നേടിയത്.
ഹോങ്കോംഗിന്റെ സിയോബാൻ ഹൗഹെയ് വെള്ളിയും കാനഡയുടെ പെന്നി ഒലക്‌സിയാക് വെങ്കലവും നേടി. 1972 മ്യൂണിച്ച് ഒളിമ്പിക്‌സിൽ മത്സരിച്ച ഷെയ്ൻ ഗൗൾഡിന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ വനിതാ താരം ഒളിമ്പിക്‌സിലെ 200,400 മീറ്റർ നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
















Comments