കൊല്ലം; കൊല്ലം കടപുഴ പാലത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെ 11 ഓടെയാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പ്രദേശവാസികൾ രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രേവതി മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെയും സൈജുവിന്റെയും വിവാഹം. സൈജു വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായുണ്ടായ നിസാര വാക്കുതർക്കമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ ഭർത്താവിന്റെ അച്ഛനും അമ്മയുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസുമുണ്ടായിരുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിന് സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments