ന്യൂഡൽഹി : രാജ്യത്തെ ആണവോർജ്ജത്തിൽ വൻ ശക്തിയാക്കി മാറ്റാൻ കേന്ദ്രസർക്കാർ. വരും വർഷങ്ങളിൽ ആണവോർജ്ജ ഉത്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ ആണവോർജ്ജ പ്ലാന്റുകളുടെ എണ്ണം വർദ്ധിപ്പിക്കും.
നിലവിൽ 10 റിയാക്ടറുകളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഉള്ളത്. ഇതിൽ നിന്നും 6,780 മെഗാവാട്ട് ആണവോർജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത വർഷത്തിനുള്ളിൽ ഇത് 22,480 മെഗാവാട്ട് ആയി ഉയർത്തും. 10 പുതിയ പ്ലാന്റുകൾ കൂടി സ്ഥാപിച്ചാണ് ഈ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
രാജ്യത്തെ ആണവോർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ നിർമ്മിച്ച പ്ലാന്റ് ജനുവരിയിൽ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു. 700 മെഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റാണ് ഇത്. വാണിജ്യാടിസ്ഥാനത്തിൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യത്തെ ആകെ ആണവോർജ്ജോത്പാദനം 7, 480 മെഗാവാട്ടായി ഉയരും. ഈ വർഷം സെപ്തംബർ മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments