കോട്ടയം : പമ്പയാറ്റിൽ ചാടി ബാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പനച്ചിക്കാട് നെടുമ്പുറത്ത് ഷിബു ഫിലിപ്പ് (56) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് വിവരം.
കുട്ടനാട്ടിലെ വെളിയനാട് ഭാഗത്ത് ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ഡൗണിനെ തുടർന്ന് ബാറുകൾ അടച്ചു പൂട്ടിയതോടെ ഷിബു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ തുടർന്ന് ഷിബു മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
Comments