കൊല്ലം: ഓച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ആലുംപീടിക സ്വദേശി മുരുകനാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവറായ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്എഫ്ഐ പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാവുന്നത്. മാതാവിനേയും സഹോദരിയേയും പെട്രോൾ ഒഴിച്ച് കത്തിയ്ക്കുമെന്നും പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നു മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തുകയും ചെയ്തു. അതേസമയം ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബൻ യൂണിറ്റിൽ നിന്ന് മുരുകനെ മാറ്റി നിർത്തിയതാണെന്നാണ് ഡിവൈഎഫ്ഐ സംഘടനാനേതൃത്വത്തിന്റെ വിശദീകരണം.
എന്നാൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും അനുബന്ധ പരിപാടികളിലും മുരുകൻ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്ഐക്കു വേണ്ടി മുരുകൻ സജീവമാണ്.
Comments