ടോക്കിയോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി സിന്ധുവിന്റെ സെമി പോരാട്ടം ഇന്ന് . ലോക ഒന്നാം നമ്പർ ചൈനീസ് തായ്‌പേയിയുടെ തായ് സൂയിങ്ങിനെയാണ് സിന്ധു നേരിടുന്നത്. ലോക 7-ാം നമ്പർ താരമാണ് റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവുകൂടിയായ സിന്ധു.
ഒളിംപിക്‌സിൽ ഇതുവരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു എതിരാളികളെ തറപറ്റിച്ചത്. ക്വാർട്ടറിൽ ജപ്പാന്റെ മെഡൽ പ്രതീക്ഷയായിരുന്ന യമാഗൂച്ചിയെ 21-13, 22-20 ന് തകർത്താണ് സിന്ധു സെമിയിലേക്ക് കുതിച്ചത്.
Comments