ടോക്യോ : ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിച്ച് പൂജാ റാണി പുറത്ത്. ബോക്‌സിംഗ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി ഖ്വിയാനോടാണ് പൂജ പൊരുതി തോറ്റത്. മൂന്നാം റൗണ്ടിൽ 5-0 ത്തിനാണ് ലി ഖ്വിയാന്റെ വിജയം.
75 കിലോ വിഭാഗത്തിലാണ് പൂജാ റാണി മത്സരിച്ചത്. ആദ്യ റൗണ്ട് മുതൽ തന്നെ മികച്ച പ്രകടനമായിരുന്നു ലിഖ്വിയാൻ കാഴ്ചവെച്ചത്. രണ്ടാം റൗണ്ടിൽ ശരീരത്തിന്റെ നിയന്ത്രണം വിടാതെയുള്ള പ്രകടനം പൂജയുടെ പഞ്ചുകളെ ഫലപ്രദമായി ചെറുത്തു. മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം ലഭിച്ച ലിഖ്വിയാനെ അഞ്ച് അംഗ ജഡ്ജസ് ഐക്യകണ്‌ഠേനയാണ് വിജയിയായി പ്രഖ്യാപിച്ചത്. മൂന്ന് റൗണ്ടുകളിൽ ഒന്നിൽപോലും പൂജയ്‌ക്ക് പൊരുതാൻ സാധിച്ചില്ല.
2016 ലെ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവും ലോക രണ്ടാം നമ്പർ താരവുമാണ് ലിഖ്വിയാൻ. അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ ക്വാർട്ടറിൽ എത്തിയത്. പൂജ ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ ഉറപ്പായിരുന്നു.
















Comments