കോഴിക്കോട് : വടകരയിൽ ചായക്കടയുടമ ആത്മഹത്യ ചെയ്തു. മേപ്പയിൽ സ്വദേശി കൃഷ്ണൻ (70) ആണ് തൂങ്ങിമരിച്ചത്. ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
ചായക്കടയ്ക്കുള്ളിലാണ് കൃഷ്ണൻ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച ഉച്ചവരെ കടയിൽ ഉണ്ടായിരുന്ന കൃഷ്ണനെ വൈകീട്ടോടെ കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
വർഷങ്ങളായി ചായക്കച്ചവടം ചെയ്താണ് കൃഷ്ണൻ ഉപജീവനം നടത്തിയിരുന്നത്. കൊറോണയെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ കൃഷ്ണൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
Comments