ഛണ്ഡീഗഡ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഹിന്ദു സേന പ്രവർത്തകൻ. പച്ചക്കറികളും, പഴങ്ങളും ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് നൽകിയാണ് മഹാമാരി സുർജിത് യാദവ് സഹായമാകുന്നത്. പച്ചക്കറി വ്യാപാരി കൂടിയാണ് അദ്ദേഹം.
മാർക്കറ്റിൽ നിന്നും വാങ്ങുന്ന വിലയുടെ മൂന്നിൽ ഒന്നുമാത്രം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയാണ് സുർജിതിന്റെ വ്യാപാരം. ജനങ്ങളിൽ നിന്നും അമിത വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നവർക്കെതിരെയാണ് തന്റെ ഈ പോരാട്ടമെന്നാണ് സുർജിത് പറയുന്നത്. ശരിയായ വിലയ്‌ക്ക് സാധനങ്ങൾ ലഭിക്കുക സാധാരണക്കാരുടെ അവകാശമാണ്. എന്നാൽ വൻതുകയാണ് വ്യാപാരികൾ ആളുകളിൽ നിന്നും ഈടാക്കുന്നത്. പ്രദേശത്തെ മുസ്ലീം വ്യാപാരികളാണ് ഇതിൽ മുന്നിലുള്ളത്. ഇതിനെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജൂലൈ രണ്ട് മുതലാണ് അദ്ദേഹം ഗുരുഗ്രാമിലെ റെയിൽവേ റോഡിൽ കുറഞ്ഞ വിലയ്‌ക്ക് പച്ചക്കറി വ്യാപാരം ആരംഭിച്ചത്. മറ്റു കടകളേക്കാൾ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങൾ ലഭിക്കുന്നു എന്നതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. സുർജിത്തിനെ മാതൃകയാക്കി മറ്റൊരു വ്യാപാരികൂടി കുറഞ്ഞ നിരക്കിലുള്ള വിൽപ്പന ആരംഭിച്ചിട്ടുണ്ട്.
Comments