ടോക്കിയോ: ഒളിംപിക്‌സിൽ പി.വി.സിന്ധു ഇന്ന് അവസാന പോരാട്ടത്തിന് ഇറങ്ങുന്നു. വെങ്കല മെഡലിനായിട്ടാണ് സിന്ധു ഇറങ്ങുന്നത്. ചൈനയുടെ ഹെ ബിങ്ങ് ജിയാവോയാണ് എതിരാളി.
വനിതാ സെമിഫൈനലിൽ ചൈനീസ് തായ്‌പേയ് താരം സൂ യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. ആദ്യ സെറ്റ് 18-21 കൈവിട്ട സിന്ധു രണ്ടാം സെറ്റിൽ 12-21ന് തീർത്തും നിഷ്പ്രഭമായി. 19 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും സിന്ധുവിനെ 14 തവണയാണ് സൂ യിങ്ങ് തോൽപ്പിച്ചത്.
ചൈനീസ് തായ്‌പേയിയുടെ തന്നെ വൈ. എഫ്. ചെന്നിനോട് 16-21, 21-13, 12-21 എന്ന സ്‌കോറിനാണ് ഹെ.ബിങ്ങ് അടിയറ പറഞ്ഞത്. സെമിഫൈനലിൽ തോറ്റവരാണ് വെങ്കല മെഡലിനായി പോരാടുന്നത്.
Comments