ടോക്കിയോ: ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ഒളിമ്പിക്‌സ് സെമിഫൈനൽ പോരാട്ടം ഇന്ന്. ലോക രണ്ടാം നമ്പറുകളായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. ക്വാർട്ടറിൽ ബ്രിട്ടനെ 3-1 ന് തകർത്താണ് ലോക മൂന്നാം നമ്പറായ ഇന്ത്യ സെമിയിൽ എത്തിയത്.
ഹോക്കി ചരിത്രത്തിൽ 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് സെമിഫൈനൽ കാണുന്നത്. എട്ടു സ്വർണ്ണമടക്കം 11 ഒളിമ്പിക്‌സ് മെഡൽ നേടിയ ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പോരാട്ടമാണിത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സ്വർണ്ണം നേടിയത്. അതിന് ശേഷം ഇന്നേവരെ ഒരു മെഡലും നേടാനായിട്ടില്ല.
Comments