അമരാവതി: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിനെ അനുമോദിച്ച് ആന്ധ്ര സർക്കാർ. തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേടിയ സിന്ധുവിന് ആന്ധ്ര സർക്കാർ 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിമ്പിക്‌സിൽ ഇത്തവണ ചൈനീസ് താരത്തെ തകർത്ത് വെങ്കല മെഡലാണ് സിന്ധു നേടിയത്.
സിന്ധു സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി വിശാഖപട്ടണത്ത് ബാഡ്മിന്റൺ അക്കാദമിക്കായി രണ്ട് ഏക്കർ സ്ഥലവും നൽകി. റിയോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ സിന്ധു നിലവിലെ വനിതാ ലോകചാമ്പ്യനുമാണ്. ഇന്ത്യൻ ഒളിമ്പിക്‌സ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന രണ്ടാമത്തെ കായിക താരമായും സിന്ധു മാറി. ഗുസ്തി താരം സുശീൽ കുമാറാണ് ബീജിംഗിലും റിയോയിലും മെഡൽ നേടിയ ഏക താരം.
Comments