ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി.
ഇതുവരെ 3,09,33,022 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,668 പേരാണ് കൊറോണ മുക്തരായത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,10,353 പേർ ചികിത്സയിൽ ഉണ്ട്.
കൊറോണയെ തുടർന്നുള്ള 562 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,25,757 ആയി ഉയർന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ 48,52,86,570 വാക്സിൻ ഡോസുകൾ നൽകി.
രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ മാത്രം 23,676 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ രോഗവ്യാപനത്തിന്റെ ശക്തി വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
Comments