ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പട്ടം പറത്തൽ നിരോധിച്ചതായി ഡല്‍ഹി സര്‍ക്കാര്‍.പട്ടം വിൽക്കുന്ന കടകളിൽ കയറി ഡല്‍ഹി പോലീസ് പരിശോധന നടത്തുകയും ചെയ്തു.
പട്ടം പറത്തലിന് ആവശ്യമായ സാധനങ്ങള്‍ കൈവശം വച്ചാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പട്ടം പര്ത്തലിന് ഉപയോഗിക്കുന്ന നൂല് മരണകാരണത്തിന് ഇടയാക്കുമെന്നുള്ള പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് നിരോധന നിയമം നിലവിൽ വന്നത്.
എന്നാല്‍ പല കടകളിലും നിന്നും കീലോ കണക്കിന് നൂല് പിടിച്ചെടുക്കുകയുണ്ടായി.സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പര്ത്തല് ഡല്‍ഹിയില്‍ ഒരു പതിവ് കാഴ്ച്ചയാണ്.അശ്രദ്ധമായ പട്ടം പറത്തൽ നിരവധി അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പട്ടം പറത്തിയുള്ള അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൂർണ്ണമായ നിരോധനം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
Comments