ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്ക് കൊറോണ. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,18,12,114 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആകെ രോഗികളിൽ 3,09,74,748 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,726 പേർ രോഗമുക്തി നേടി. നിലവിൽ 4,11,076 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച 533 പേർ മരിച്ചു. ഇതോടെ ആകെ മരണം 4,26,290 ആയി. കൊറോണ വാക്സിനേഷൻ ആരംഭിച്ചതു മുതൽ കഴിഞ്ഞ ദിവസം വരെ 48,93,42,295 ഡോസുകളാണ് നൽകിയത്.
24 മണിക്കൂറിനിടെ 16,64,030 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ ഇതുവരെ 47,48,93,363 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Comments