ന്യൂഡൽഹി : ബോളിവുഡ് താരം ഫർഹാൻ അക്തറിന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപ്പെരുമഴ. ഒളിമ്പിക്സ് മെഡൽ നേട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശംസയാണ് പരിഹാസത്തിന് കാരണമായത്. വെങ്കല മെഡൽ നേട്ടത്തിൽ ഇന്ത്യൻ പുരുഷ ടീമിനെ അഭിനന്ദിക്കുന്നതിന് പകരം വനിതാ ടീമിനെ പ്രശംസിച്ചതാണ് ആളുകളിൽ പരിഹാസം ഉയർത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ പ്രശംസ. ഇനിയും മുന്നോട്ട് പോകൂ പെൺകുട്ടികളെ. ഇന്ത്യയ്ക്ക് നാലാമത് മെഡൽ സമ്മാനിച്ച നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു അക്തറിന്റെ ട്വീറ്റ്. എന്നാൽ അക്തറിന്റെ ‘അബദ്ധം’ നിമിഷ നേരം കൊണ്ടുതന്നെ സമൂഹമാദ്ധമ്യം ഏറ്റെടുത്തു. ട്വീറ്റിന് പ്രതികരണമായി പരിഹാസങ്ങൾ നിറഞ്ഞതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു ട്വീറ്റിട്ടു. ഏത് ടീമാണെന്ന് പരാമർശിക്കാതെയായിരുന്നു പുതിയ ട്വീറ്റ്.
എന്നാൽ ഇതിന് താഴെയും ആളുകൾ പരിഹാസവുമായി എത്തി. പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളുമായായിരുന്നു പരിഹാസം. സ്ക്രീൻ ഷോട്ടുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments