തിരുവനന്തപുരം സ്വദേശി യു.എ.ഇയിൽ നിര്യാതനായി. പൂജപ്പുര സ്വദേശി ഹരിപ്രിയനാണ് റാസൽഖൈമയിൽ മരിച്ചത്. 46 വയസായിരുന്നു . കഴിഞ്ഞ 23 വര്‍ഷകാലമായി റാസല്‍ ഖൈമ ജുൽഫാർ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയിലെ ഐ ടി ഡിപ്പാര്‍ട്ട്മെന്റ്ല്‍ ജോലി ചെയത് വരികയായിരുന്നു. ബാലഭാരതിയുടെയും ആധ്യാത്മിക സമിതിയുടെയും സജീവ പ്രവർത്തകനായിരുന്നു.ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോയി.സംസ്കാരം നാളെ രാവിലെ 8 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.അമ്മ മന്ദിരം സ്കൂൾ റിട്ട അധ്യാപിക ശാന്തമണി. ഏക മകന് ശ്രീഹരി.
Comments