ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ബിഎസ്എഫ് ; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

Published by
Janam Web Desk

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണ പദ്ധതി ബിഎസ്എഫ് തകര്‍ത്തു. രാഷ്‌ട്രിയ റൈഫിള്‍സും പോലീസ് സേനയും ചേന്നാണ് ഭീകരാക്രമണം തടഞ്ഞത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഭീകരര്‍ ആക്രമണം നടത്താനിരുന്നത്. ജമ്മുകശ്മിരിലെ പൂഞ്ചില്‍ നിന്നും വലിയ തോത്തില്‍ ആയുധങ്ങളും വെടിയുണ്ടകളും ബിഎസ്എഫ് സേന ഒളിത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്തു.

രണ്ട് എകെ-47 റൈഫിളുകള്‍, നാല് എകെ- 47 മാഗസിന്‍ , ഒരു ചൈനീസ് പിസ്റ്റല്‍, 10 പിസ്റ്റല്‍ മാഗസിന്‍, ഒരു സെറ്റ് ഐ-കോം, നാല് ചൈനീസ് ഗ്രനേഡുകള്‍, നാല് നോണ്‍ ഇലക്ട്രിക ഡിറ്റോണേറ്ററുകള്‍, ഒമ്പത് ഇലക്ട്രിക ഡിറ്റോണേറ്ററുകള്‍, ചൈനീസ് ഗ്രനേഡുകളുടെ പതിനഞ്ച് ഫ്യുസ് ഡിറ്റോണേറ്ററുകള്‍, 257 റൗണ്ട് എകെ-47 വെടിയുണ്ടകള്‍, 68 റൗണ്ട് 9 എംഎം ചൈനീസ് വെടിയുണ്ടകള്‍, 23 റൗണ്ട് 7.65 എംഎം വെടിയുണ്ടകള്‍, രണ്ട് നോക്കിയ മൊബൈലുകള്‍, 12 ബാറ്ററി ചാര്‍ജര്‍ ,രണ്ട് ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ എന്നിവയാണ് ബിഎസ്എഫ് സേന പിടിച്ചെടുത്തത്.

ബിഎസ്എഫും രാഷ്‌ട്രിയ റൈഫിള്‍സും, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പൂഞ്ചിലെ വനമേഖലയായ സന്‍ഗാഡില്‍ തിരച്ചില്‍ നടത്തിയത്. ഇത്രയും ആയുധങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എല്ലാ നഗരങ്ങളിലും ജാഗ്രത വേണമെന്നും ബിഎസ്എഫ് അറിയിച്ചു.

 

 

 

 

Share
Leave a Comment