വാഷിംഗ്ടൺ: ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പിന് ജപ്പാനെ അഭിനന്ദിച്ച് അമേരിക്ക. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗയെ ഫോണില്‍ വിളിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദനം അറിയിച്ചത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളേയും കായികതാരങ്ങളേയും ജോ ബൈഡൻ അഭിനന്ദിച്ചു. ഒളിമ്പിക്‌സിന്റെ തന്നെ ഭാഗമായ പാരലിംമ്പിക്‌സ് മത്സരങ്ങളും ഉടൻ ആരംഭിക്കാനിരിക്കേ എല്ലാ സഹായങ്ങളും ജപ്പാന് അമേരിക്ക വാഗ്ദാനം ചെയ്തു.
ലോകം ശക്തമായ വെല്ലുവിളി നേരിടുമ്പോഴും ജനമനസ്സിലെ നിരാശകളെ കായിക ലോകം അകറ്റി. പൊതു ആരോഗ്യ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കപ്പെട്ടു. അതിനൊപ്പം ഒളിമ്പിക്‌സിന്റെ പരമ്പരാഗതമായ കായിക ആവേശവും കായികതാരങ്ങൾ നിലനിർത്തിയെന്നും ജോ ബൈഡൻ പറഞ്ഞു. സംഭാഷണ മദ്ധ്യേ സുഗ ബൈഡന് നന്ദി അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കിയതിന്റെ പ്രതിഫലനം എല്ലാ രംഗത്തും ദൃശ്യമാണ്. അമേരിക്കയുടെ പിന്തുണ ഏറെ വിലമതിക്കുന്നുവെന്നും സുഗ പറഞ്ഞു. കൊറോണ കാരണം 2020ൽ നടക്കേണ്ട ലോകകായിക മാമാങ്കമാണ് ഒരു വർഷം വൈകി 2021ൽ ജപ്പാൻ നടത്തിയത്.
ഒരു ഘട്ടത്തിൽ കൊറോണ ബാധ രൂക്ഷമായതിനെ തുടർന്ന് ഒളിമ്പിക്‌സ് നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ജപ്പാൻ ഭരണകക്ഷി പ്രാദേശികമായ എല്ലാ എതിർപ്പുകളേയും അവഗണിച്ചാണ് ഒളിമ്പിക്‌സിന് പച്ചക്കൊടി കാണിച്ചത്. കൊറോണ ബാധ കാരണം ദീപശിഖാ പ്രയാണം പോലും നിർത്തിവയ്‌ക്കേണ്ടിവന്നിട്ടും ജപ്പാൻ ഒളിമ്പിക്‌സ് നടത്താൻ തീരുമാനിക്കു കയായിരുന്നു. ജൂലൈ 23 മുതൽ ആഗസ്റ്റ് മാസം 8-ാം തീയതി വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് നടന്നത്. കാണികളെ പ്രവേശിപ്പിക്കാതിരുന്നിട്ടും ലോകം മുഴുവൻ ഒളിമ്പിക്‌സിനെ ഏറ്റെടുത്തു. ദിവ്യാംഗർക്കായുള്ള പാരാലിംമ്പിക്‌സ് മത്സരങ്ങൾ ഈ മാസം 24ന് തുടങ്ങി സെപ്തംബർ 5ന് അവസാനിക്കും.
















Comments