ജപ്പാന്റേത്‌ അഭിനന്ദനാർഹമായ പരിശ്രമം; ഒളിമ്പിക്‌സിന്റെ വിജയത്തിൽ സുഗയെ അഭിനന്ദിച്ച് ബൈഡൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജപ്പാന്റേത്‌ അഭിനന്ദനാർഹമായ പരിശ്രമം; ഒളിമ്പിക്‌സിന്റെ വിജയത്തിൽ സുഗയെ അഭിനന്ദിച്ച് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 12:20 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പിന് ജപ്പാനെ അഭിനന്ദിച്ച് അമേരിക്ക. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗയെ ഫോണില്‍ വിളിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദനം അറിയിച്ചത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളേയും കായികതാരങ്ങളേയും ജോ ബൈഡൻ അഭിനന്ദിച്ചു. ഒളിമ്പിക്‌സിന്റെ തന്നെ ഭാഗമായ പാരലിംമ്പിക്‌സ് മത്സരങ്ങളും ഉടൻ ആരംഭിക്കാനിരിക്കേ എല്ലാ സഹായങ്ങളും ജപ്പാന് അമേരിക്ക വാഗ്ദാനം ചെയ്തു.

ലോകം ശക്തമായ വെല്ലുവിളി നേരിടുമ്പോഴും ജനമനസ്സിലെ നിരാശകളെ കായിക ലോകം അകറ്റി. പൊതു ആരോഗ്യ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കപ്പെട്ടു. അതിനൊപ്പം ഒളിമ്പിക്‌സിന്റെ പരമ്പരാഗതമായ കായിക ആവേശവും കായികതാരങ്ങൾ നിലനിർത്തിയെന്നും ജോ ബൈഡൻ പറഞ്ഞു. സംഭാഷണ മദ്ധ്യേ സുഗ ബൈഡന് നന്ദി അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കിയതിന്റെ പ്രതിഫലനം എല്ലാ രംഗത്തും ദൃശ്യമാണ്. അമേരിക്കയുടെ പിന്തുണ ഏറെ വിലമതിക്കുന്നുവെന്നും സുഗ പറഞ്ഞു. കൊറോണ കാരണം 2020ൽ നടക്കേണ്ട ലോകകായിക മാമാങ്കമാണ് ഒരു വർഷം വൈകി 2021ൽ ജപ്പാൻ നടത്തിയത്.

ഒരു ഘട്ടത്തിൽ കൊറോണ ബാധ രൂക്ഷമായതിനെ തുടർന്ന് ഒളിമ്പിക്‌സ് നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ജപ്പാൻ ഭരണകക്ഷി പ്രാദേശികമായ എല്ലാ എതിർപ്പുകളേയും അവഗണിച്ചാണ് ഒളിമ്പിക്‌സിന് പച്ചക്കൊടി കാണിച്ചത്. കൊറോണ ബാധ കാരണം ദീപശിഖാ പ്രയാണം പോലും നിർത്തിവയ്‌ക്കേണ്ടിവന്നിട്ടും ജപ്പാൻ ഒളിമ്പിക്‌സ് നടത്താൻ തീരുമാനിക്കു കയായിരുന്നു. ജൂലൈ 23 മുതൽ ആഗസ്റ്റ് മാസം 8-ാം തീയതി വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് നടന്നത്. കാണികളെ പ്രവേശിപ്പിക്കാതിരുന്നിട്ടും ലോകം മുഴുവൻ ഒളിമ്പിക്‌സിനെ ഏറ്റെടുത്തു. ദിവ്യാംഗർക്കായുള്ള പാരാലിംമ്പിക്‌സ് മത്സരങ്ങൾ ഈ മാസം 24ന് തുടങ്ങി സെപ്തംബർ 5ന് അവസാനിക്കും.

Tags: us-JAPAN
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies