സിനിമാറ്റിക് മോഡൽ വീഡിയോ എടുക്കാൻ കഴിയുന്ന ഫോണുകളുമായി ആപ്പിൾ. പാശ്ചാത്തലം മങ്ങിയതാക്കുന്ന പോർട്രെയിറ്റ് മോഡലിൽ ഇനി വീഡിയോ എടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
മൂന്ന് ക്യാമറ ഫിച്ചറുകളായാണ് സിനിമാറ്റിക് വീഡിയോ സവിശേഷതകളുമായി ഐഫോൺ അടുത്ത വർഷം വിപണി കിഴടക്കാൻ എത്തുന്നത്. ഐഫോൺ 13 എന്ന് പേരിലാണ് രംഗത്തിറക്കുക. മറ്റ് രണ്ടു ഫിച്ചറുകളിൽ ഒന്ന് പ്രോറസ് വീഡിയോ റെക്കോർഡിംഗും മറ്റൊന്ന് ചിത്രങ്ങളുടെ എഡിറ്റിംഗ് ഓപ്ഷനുമാണ്.
പുതിയ ഹാൻഡ്സെറ്റുകളിൽ ഫോണിന്റെ പോർട്രെയിറ്റ് മോഡ് ഫീച്ചറിന്റെ ഒരു വീഡിയോ പതിപ്പ്, പ്രോറസ് എന്ന ഉയർന്ന നിലവാരമുള്ള വീഡിയോയിൽ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള കഴിവ്, ഫോട്ടോകളുടെ രൂപവും നിറവും മെച്ചപ്പെടുത്തുന്ന പുതിയ ഫിൽട്ടറുകൾ പോലെയുള്ള സംവിധാനവും ഉൾപ്പെടും. പുതിയ സവിശേഷതകളുമായി എത്തുന്ന ഐഫോണുകളിൽ അൾട്രാ വൈഡ് ക്യാമറകൾ കുറഞ്ഞ പ്രകാശ ഫോട്ടോഗ്രാഫിയിൽ വലിയ ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്നതാണ്. പ്രോറസ് വീഡിയോ റെക്കോർഡിംഗ് ഫിച്ചറുകൾ വീഡിയോ എഡിറ്ററമാർക്ക് പുതിയ ഒരു എഡിറ്റിംഗ് രീതിയാണ് കാഴ്ച്ചവെയ്ക്കുന്നത്. പുതിയ ഫോണുകളിൽ വേഗതയേറിയ A15 ചിപ്പും ഒരു ചെറിയ നോച്ചും ഉൾപ്പെടുന്നു, കൂടാതെ പുതിയ സ്ക്രീൻ സാങ്കേതികവിദ്യയ്ക്ക് വേഗത്തിൽ സ്ക്രോൾ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
Comments