കാണ്ഡഹാർ പിടിച്ചതായി താലിബാൻ ; സ്ഥിരീകരിക്കാതെ അഫ്ഗാൻ സർക്കാർ; കനത്ത പോരാട്ടം നടക്കുന്നതായി നാട്ടുകാർ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാണ്ഡഹാർ പിടിച്ചതായി താലിബാൻ ; സ്ഥിരീകരിക്കാതെ അഫ്ഗാൻ സർക്കാർ; കനത്ത പോരാട്ടം നടക്കുന്നതായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 11:38 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാൻ രംഗത്ത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇക്കാര്യം സ്ഥതീകരിച്ചിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിൽ കാണ്ഡഹാറിൽ കനത്ത പോരാട്ടം നടക്കുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മൂന്നാമത്തെ പ്രധാന നഗരമായ ഹെറാത്തിൽ ഇന്ന് അഫ്ഗാനിസ്ഥാൻ സർക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. പടിഞ്ഞാറൻ മേഖലയിലാണ് നഗരം. പട്ടണം ആക്രമിച്ച താലിബാൻ ഭീകരർ പോലീസ് ആസ്ഥാനം തങ്ങളുടെ കീഴിലാക്കി.

ഇതിനിടെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അഫ്ഗാൻ ഭരണ പങ്കാളിത്തം താലിബാന് കൂടി നൽകാൻ തീരുമാനമായതായി സൂചന. ഇത് സംബന്ധിച്ച പ്രമേയം ഖത്തറിന് സമർപ്പിച്ചതായി അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ന് നടന്ന യോഗത്തിലാണ് നിർണായക തീരുമാനം സ്വീകരിച്ചത്. കാബൂളിന് സമീപമുള്ള ഗസ്നി നഗരം താലിബാൻ പിടിച്ചടക്കിയതോടെ അഫ്ഗാൻ ഭണരകൂടത്തിന് ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടമായിരുന്നു. അടുത്ത ലക്ഷ്യം കാബൂൾ ആണെന്ന താലിബാന്റെ മുന്നറിയിപ്പ് ഭരണകൂടത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്‌ക്കിടെ പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഭീകരർ കീഴടക്കിയത്.

പ്രതിരോധ സേനയ്‌ക്ക് ഇനിയും ചെറുത്തു നിൽക്കാൻ പ്രയാസമായതിനാലാണ് താലിബാനുമായി സന്ധി സംഭാഷണം നടത്താൻ തീരുമാനിച്ചത്. കാബൂൾ കൂടി പിടിച്ചടക്കിയാൽ അഫ്ഗാൻ ഭരണം താലിബാന്റെ കയ്യിലാകുമെന്നത് ഉറപ്പാണ്. താലിബാൻ ഭീകരാക്രമണം കാരണം രാജ്യത്ത് കഷ്ടപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം.

തുടർച്ചയായി ഭീകരാക്രമണം നടത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാന്റെ വേട്ട അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് അപേക്ഷിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഭീകരരെ ഭയന്ന് നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്ത സംഭവങ്ങളും നടന്നിരുന്നു. എന്നാൽ അഫ്ഗാന് ആവശ്യമായ പ്രതിരോധ സഹായം ലോകരാജ്യങ്ങളിൽ നിന്നും ലഭിക്കാതെ വന്നതോടെയാണ്താലിബാനുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത് എന്നാണ് വിവരം.

Tags: TALIBAN-TERROR AGAINtaliban-aghna fightafgan taliban issue
Share
Tweet
SendShare

More News from this section

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

Latest News

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies