ഞാൻ നിങ്ങളെ വെറുക്കുന്നു; മരണ സർട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം പതിപ്പിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മമതാ ബാനർജി

Published by
Janam Web Desk

കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെതിരെയായിരുന്നു അധിക്ഷേപം. മരണ സർട്ടിഫിക്കറ്റിലും ചിത്രം പതിപ്പിക്കാൻ പ്രധാനമന്ത്രി അനുവാദം നൽകണമെന്ന് മമത പരിഹസിച്ചു.

എല്ലാവരും പ്രധാനമന്ത്രിയുടെ അനുയായി അല്ല. എന്നിട്ടും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ചിത്രം പതിപ്പിക്കണമെന്ന് വാശിപിടിക്കുന്നു. ഞാൻ പ്രധാനമന്ത്രിയെ വെറുക്കുന്നു. എന്നിട്ടും നിങ്ങളുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് ഞാൻ കയ്യിൽ കരുതുന്നു. ഇതിൽ എവിടെയാണ് സ്വാതന്ത്ര്യം?. ഇങ്ങിനെയെങ്കിൽ മരണ സർട്ടിഫിക്കറ്റിലും ചിത്രം പതിപ്പിക്കാൻ പ്രധാനമന്ത്രി അനുവദിക്കണമെന്നും മമത വ്യക്തമാക്കി. കൊറോണ അവലോകന യോഗത്തിന് ശേഷം കൊൽക്കത്തയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.

വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെ മമതാ ബാനർജി നേരത്തെയും എതിർത്തിരുന്നു. ഇതേ തുടർന്ന് സ്വന്തം ചിത്രം പതിപ്പിച്ച വാക്സിൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുള്ള ശ്രമവും തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നു. എന്നാൽ കടുത്ത വിമർശനം ഉയർന്നതോടെ ഇതിൽ നിന്നും സർക്കാർ പിൻമാറുകയായിരുന്നു.

Share
Leave a Comment