കർണാടക : കൊറോണ മൂന്നാം തരംഗം കുട്ടികളിലേക്ക് പടരുന്നത് തടയാൻ പുതിയ ഹെൽത്ത് പദ്ധതിയുമായി കർണാടക സർക്കാർ. പീഡിയാട്രിക് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർണാടക മൂഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. കർണാടകയിലെ ജില്ലാ തലസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കുട്ടികൾക്കുള്ള പുതിയ പദ്ധതി നടപ്പാക്കാൻ മന്ത്രി തീരുമാനിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ബെംഗളൂരുവിൽ 242 കുട്ടികൾക്കാണ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 106 പേരും ഒമ്പത് വയസിന് താഴെയുളളവരാണ്. എന്നാൽ വരും ദിവസങ്ങളിൽ കുട്ടികളിലേക്ക് രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് ബെംഗളൂരു ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
കർണാടകയിലെ അതിർത്തി ജില്ലകളിൽ രോഗവ്യാപനം പടർന്നു പിടിക്കാനുളള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഐസിയു യൂണിറ്റുകൾ സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധിച്ചവർക്ക് മാത്രമേ കർണാടക അതിർത്തി കടക്കാൻ നിർദ്ദേശം ഉളളുവെന്നും മന്ത്രി അറിയിച്ചു.
Comments