ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പന്‍വേലിലെ കര്‍ണാല നഗരി ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)പ്രഖ്യാപിച്ചു.
ലൈസന്‍സ് റദ്ദാക്കല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഓഗസ്റ്റ് 09 ന് ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ബാങ്കിനായി ഒരു ലിക്വിഡേറ്ററെ നിയമിക്കാനും മഹാരാഷ്ട്ര സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതകളും ഇല്ലാത്തതും ബാങ്കിംഗ് റെഗുലേഷന് ആക്റ്റ് സെക്ഷന്‍ 11 (1), സെക്ഷന്‍ 22 (3) (ഡി) എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കാത്തതുമാണ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നിലെ കാരണങ്ങളായി ചൂണ്ടികാട്ടിയത്.
ബാങ്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ നിക്ഷേപകര്‍ക്ക് താല്പര്യമില്ല. നിക്ഷേപകര്‍ക്ക് പൂര്‍ണമായി പണം തിരിച്ചു നല്കാന് ബാങ്കിന്റെ നിലവിലെ സ്ഥിതി അനുസരിച്ച് കഴിയില്ലെന്നും ആര്‍ബിഐ പറഞ്ഞു. എന്നാല്‍ കര്‍ണാല നഗരി ബാങ്കിലെ 95% നിക്ഷേപകരുടേയും നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് (ഡിഐസിജിസി) വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.
Comments