തിരുവന്തപുരം:രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 1390 ഉദ്യോഗസ്ഥര്‍ മെഡലുകള്ക്കര്ഹരായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെഡലുകളില്‍ 11 എണ്ണം കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളുമാണ് ലഭിച്ചത്. എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.
അഗ്നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥരും അര്‍ഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന് മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. രാജസ്ഥാന് ജോധ്പൂര്‍ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിയായിരുന്നു.
ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന് അപ്പുക്കുട്ടന്, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന് വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്, എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അര്‍ഹരായത്.
അവാര്‍ഡ് ലഭിച്ചവരില്‍ 256 പേര് ജമ്മു കശ്മീരിലേയും 151 പേര് സിആര്‍പിഎഫിലേയും 20 പേര് ഐടിബിപിയിലേയും ബാക്കിയുള്ളവര്‍ കേന്ദ്ര സായുധ പോലീസ് സേനകളിലുള്ളവരും മറ്റു സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പോലീസ് സേനകളിലുള്ളവരുമാണ്.
Comments