ന്യൂഡൽഹി : സമുദ്ര നിരപ്പിൽ നിന്നും 18,300 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി. ആർ. ഒ). സിക്കിമിലെ ഡോങ്ഗ ലയിലാണ് (ബി. ആർ. ഒ) സംഘം പതാക ഉയർത്തിയത്. ഇന്ന് രാജ്യത്ത് ഏറ്റവും പൊക്കത്തിൽ ഉയർത്തിയ ത്രിവർണ്ണ പതാകയാണ് ഇത്.
വടക്കു-കിഴക്കൻ മേഖലകളിലെ നിരവധി സൈനിക വിഭാഗങ്ങൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇൻഡോ – തിബറ്റൻ ബോർഡർ പോലീസ് (ഐ. ടി. ബി. പി)ലഡാക്കിലെ പാൻഗോങ്ങ് സോയിൽ പതാക ഉയർത്തി. സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ഈ പ്രദേശം. ലഡാക്കിലേയും ഉത്തരാഖണ്ഡിലേയും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഐ. ടി. ബി. പി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Comments