ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ വെടിയേറ്റുമരിച്ചു. തലസ്ഥാന നഗരിയിലെ വസന്ത് വിഹാറിൽ രാകേഷാണ് മരണപ്പെട്ടത്. സ്വയം തോക്കുപ യോഗിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഡൽഹി പോലീസ് അറിയി ക്കുന്നത്. രാവിലെ 6.30നാണ് രാകേഷ് ആത്മഹത്യ ചെയ്തത്.
അതിരാവിലെ നടക്കാനിറങ്ങുന്നതിനിടെ മൈതാനത്ത് വെടിയൊച്ച കേട്ടാണ് മറ്റുള്ളവർ ഓടിക്കൂടിയത്. സ്വന്തം ഔദ്യോഗിക പിസ്റ്റളുപയോഗിച്ചാണ് ആത്മഹത്യ നടത്തിയത്. ഡൽഹി എയിംസിലേക്ക് രാകേഷിനെ പ്രദേശവാസികളും പോലീസും ചേർന്ന് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം അറിവായിട്ടില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
Comments