തിരുവനന്തപുരം : ദേശീയ ഗാനം തെറ്റിച്ച് പാടിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി. നടപടി ആവശ്യപ്പെട്ട് എൻ ഹരി പള്ളിക്കത്തോടാണ് പോലീസിൽ പരാതി നൽകിയത്. ഇന്നലെ നടന്ന സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിൽ ത്രിവർണ പതാക ഉയർത്തുന്നതിനിടെയായിരുന്നു സിപിഐ നേതാക്കൾ ദേശീയ ഗാനം ആലപിച്ചത്.
തിരുവനന്തപുരം എംഎൻ സ്മാരക മന്ദിരത്തിലായിരുന്നു സിപിഐയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നത്. പരിപാടിയിൽ കാനമാണ് പതാക ഉയർത്തിയത്. ഇതിനിടെ ദേശീയ ഗാനത്തിലെ ആറാമത്തെ വരിയായ വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ … ‘ കാനം തെറ്റിച്ച് പാടിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വരി തെറ്റിച്ച് പാടി സിപിഐ നേതാവ് ദേശീയ ഗാനത്തെ വികലമാക്കി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ബിനോയ് വിശ്വം, സത്യൻ മൊകേരി, പി. വസന്തം. മാങ്കോട് രാധാകൃഷ്ണൻ, വി.പി ഉണ്ണികൃഷ്ണൻ എന്നീ സിപിഐ നേതാക്കളും കാനത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.
Comments