ഹൈദരാബാദ്: അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയിലെ പാട്ട് കേട്ടത് 2.9 കോടി ആളുകൾ. പുഷ്പ എന്ന ബഹുഭാഷാ ചിത്രത്തിലെ ‘ജാഗോ ജാഗോ ബക്രേ’ എന്ന ട്രാക്കാണ് എല്ലാ ഭാഷകളിലും യുട്യൂബിൽ 29.89 ദശലക്ഷം വ്യൂസ് കടന്നത്.
1.4 ദശലക്ഷം ആളുകളാണ് ഈ പാട്ട് ലൈക്ക് ചെയ്തത്. ആഗസ്റ്റ് 13 ന് റീലിസായ ഈ പാട്ട് അഞ്ച് ഭാഷകളിലാണ് ഇറക്കിയത്. വിശാൽ ദദ്‌ലാനി (ഹിന്ദി), ശിവം (തെലുങ്ക്), ബെന്നി ദയാൽ (തമിഴ്), വിജയ് പ്രകാശ് (കന്നഡ), രാഹുൽ നമ്പ്യാർ (മലയാളം) എന്നിവരാണ് ഈ പാട്ട് ഓരോ ഭാഷകളിൽ പാടിയത്.
വ്യത്യസ്ത മാതൃഭാഷകൾ കേൾക്കുന്നവർ ഈ ഗാനം കാണുകയും ഇഷ്ടപ്പെടുകയും ചെയ്യും. നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് ഇത് വലിയ വിജയമാണ്. പുഷ്പയുടെ ആദ്യ ഗാനം കൊണ്ട് ഞങ്ങൾക്ക് അത് കൃത്യമായി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ ഗാനം ഗംഭീരമാക്കിയതിന് ദേവി ശ്രീ പ്രസാദിനോട് ഞങ്ങൾ നന്ദി പറയുന്നുവെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ നവീൻ യെർനേനിയും വൈ.രവിശങ്കറും പറഞ്ഞു.
അല്ലു അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം രണ്ട് ഭാഗങ്ങളായിയാണ് റീലിസ് ചെയുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ക്രിസ്മസോടെ റീലിസ് ചെയ്യും.
















Comments