ശ്രീനഗർ : ജമ്മു കശ്മീരിൽ പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്ന് എത്തിയ ആൺകുട്ടികൾ പിടിയിൽ. ലസ്സി മാംഗ്, ട്രോടി ഗ്രാമവാസികളായ ദന്യാൽ മാലിക്ക്, അറബ്സ് റഹീം, ഉമർ റഹീം എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. നിയന്ത്രണ രേഖ കടന്ന് എത്തിയ മൂന്ന് പേരെയും കൃഷ്ണ ഗാട്ടി സെക്ടറിലെ ചക്കാ ദ ബാഗിൽ നിന്നുമാണ് പിടികൂടിയത്.
രാവിലെയോടെയായിരുന്നു സംഭവം. നാലംഗ സംഘമാണ് നിയന്ത്രണ രേഖ കടന്ന് കശ്മീരിൽ എത്തിയത്. അതിർത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന ഇവരെ വളയുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. ഈ കുട്ടിയ്ക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.
മൂന്ന് കുട്ടികളും നിലവിൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ്. ഇവരിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്ന് എത്തിയതാണെന്നാണ് കുട്ടികൾ സുരക്ഷാ സേനയോട് പറഞ്ഞത്.
Comments