ന്യൂഡൽഹി: ബാങ്ക് ലോക്കറുകളുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനമിറക്കി. ബാങ്ക് ലോക്കർ സേവന ചട്ടങ്ങളിലാണ് പരിഷ്ക്കാരം. മോഷണം, കെട്ടിടം തകരൽ, തീപ്പിടിത്തം,കൊള്ള, ജീവക്കാരുടെ തട്ടിപ്പ് എന്നിവ വഴി ഉപഭോക്താവ് ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഇനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷിക വാടകയുടെ നൂറിരട്ടിവരുന്ന തുകയായിരിക്കും നഷ്ടപരിഹാരം. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ബാങ്ക് ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ബാധ്യതയാണെന്നും പുതിയ ഉത്തരവിൽ പറയുന്നു.
നിലവിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ബാങ്കിന് ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല.ആ അവസ്ഥയ്ക്കാണ് മാറ്റം വരാൻ പോകുന്നത്.
ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ബാങ്കുകൾക്ക് നിസംഗതപാലിക്കാനാവില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് ആറുമാസത്തിനുള്ളിൽ പുതിയ സേവനചട്ടങ്ങൾ ഉണ്ടാക്കെണമെന്ന് കോടതി ആർബിഐയോട് നിർദേശിച്ചിരുന്നു.
Comments