ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈറോബിയിലെ ലോക ജൂനിയർ അണ്ടർ-20 അത്‌ലറ്റിക്‌സിലും ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയ താരങ്ങളെ യാണ് നരേന്ദ്രമോദി അഭിനന്ദിച്ചത്. നയ്‌റോബി അത്‌ലറ്റിക്‌സിൽ രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് യുവതാരങ്ങൾ നേടിയത്. നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് ജൂനിയർ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ കൈപ്പിടിയിലാക്കിയത്.
Picking speed and success! Congratulations to our athletes for bringing home 2 Silver medals and a Bronze medal at @WAU20Nairobi21. Athletics is gaining popularity across India and this is a great sign for the times to come. Best wishes to our hardworking athletes.
— Narendra Modi (@narendramodi) August 23, 2021
More power to the talented wrestlers! At the Junior World Wrestling Championships 2021, our Men’s and Women’s contingent comes back with a total of 11 medals including 4 Silvers. Kudos to the team for the success and best wishes for their future endeavours.
— Narendra Modi (@narendramodi) August 23, 2021
ഇന്ത്യയുടെ കായിക മേഖലയുടെ കുതിപ്പ് നിങ്ങളിലൂടെയാണ് ദൃശ്യമാകുന്നത്. വിജയങ്ങൾ അതിവേഗം സ്വന്തമാക്കുന്ന തരത്തിലേക്ക് കായിക താരങ്ങൾ മാറുന്നു. കായികരംഗത്തിന് ഇന്ത്യയിൽ പുത്തൻ ഉണർവ്വിന് ശക്തിപകരുന്നവരാണ് എല്ലാ താരങ്ങളെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഒളിമ്പിക്‌സിൽ ഒരു സ്വർണ്ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമായി സർവ്വകാല നേട്ടമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഒരു സെന്റീമീറ്ററിന് ലോംഗ്ജംപിൽ സ്വർണ്ണം നഷ്ടമായ ഷൈലി സിംഗാണ് ഇന്ത്യക്ക് ഇന്നലെ അഭിമാനമായത്. രവീന്ദ്രയും സഞ്ജു ദേവിയും വെള്ളിമെഡൽ നേടിയാണ് ലോക ജൂനിയർ ഗുസ്തിയിൽ തിളങ്ങിയത്.
















Comments