ന്യൂഡൽഹി : ഖാലിസ്താൻ ഭീകരർക്ക് ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളായ ബബ്ലു സിംഗ്, രാജേന്ദ്ര സിംഗ് ബർനാല എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തു.
ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ആയുധങ്ങൾ വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. 10 കൈത്തോക്കുകളും, 60 തിരകളുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഭീകരരുമായി ഇവർ ആയുധ ഇടപാട് നടത്തുന്നത്. ഇവരുടെ സംഘത്തിലെ കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വിശദവിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരിയാണെന്ന് പോലീസ് പറഞ്ഞു.
Comments