വാഷിംഗ്ടൺ: കാബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് യു. എസ് നാവിക സേനാ മേധാവി അഡ്മിറൽ മൈക്ക് ഗിൽഡെ.
സൈനികർ പ്രകടിപ്പിച്ച ധൈര്യവും നിസ്വാർത്ഥതയും രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മൈക്ക് ഗിൽഡ ട്വിറ്ററിൽ കുറിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് അവർ സ്വന്തം പ്രാണൻ നൽകി. ഇവരുടെ പോരാട്ട വീര്യം എക്കാലത്തും സ്മരിക്കപ്പെടുമെന്നും നാവിക സേനാ മേധാവി പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടന്നത്. 13 അമേരിക്കൻ സൈനികർ അടക്കം 62 പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐ. എസ്. ഐ. ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാവേർ ആക്രമണമാണ് രണ്ട് സ്ഥലങ്ങളിലും നടന്നത്. ആക്രമണം നടത്തിയവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
















Comments