ടെൽ അവീവ് : ഗാസ അതിർത്തിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനെത്തിയ പലസ്തീനികൾക്ക് കണക്കിന് കൊടുത്ത് ഇസ്രായേൽ സേന. പ്രതിഷേധവുമായി എത്തിയവരെ സൈന്യം അടിച്ചോടിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഹമാസിന്റെ കീഴിലുള്ള ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റിലെ അംഗങ്ങൾ ഉൾപ്പെട്ട നൈറ്റ് ഡിസ്റ്റർബൻസ് യൂണിറ്റാണ് പ്രതിഷേധവുമായി അതിർത്തിയിൽ എത്തിയത്. സൈന്യത്തെ ആക്രമിക്കാൻ ആയുധങ്ങളും ബോംബുകളും ഇവർ കയ്യിൽ കരുതിയിരുന്നു. അതിർത്തിയിൽ സംഘടിച്ചെത്തിയ പ്രതിഷേധക്കാർ ബോംബെറിഞ്ഞതോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.
തോക്കും, കണ്ണീർവാതകവും ഉപയോഗിച്ചാണ് സൈന്യം പ്രതിഷേധക്കാരെ നേരിട്ടത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ അഞ്ച് പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
കഴിഞ്ഞ ഏതാനും നാളുകളായി അതിർത്തിയിൽ നൈറ്റ് ഡിസ്റ്റർബൻസ് യൂണിറ്റ് പ്രശ്നങ്ങൾ സൃഷ്ടിച്ചുവരികയാണ്. ഇവർക്ക് നേരത്തെ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
Comments