ന്യൂഡൽഹി:ഇന്ത്യയിലെ കൊറോണ പരിശോധനഫലം കോവിൻ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങി. വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് സമാനമായിട്ടാവും പരിശോധനഫലത്തിന്റെ സർട്ടിഫിക്കറ്റ്.പുതിയ രീതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് നാഷ്ണൽ ഹെൽത്ത് അതോറിറ്റി മേധാവി ആർ.എസ്.ശർമ്മ പറഞ്ഞു.
ഇതോടെ ഡിജിറ്റൽ സിഗ്നേച്ചറോട് കൂടിയ ആർടിപിസിആർ പരിശോധനഫലം കോവിൻ സെറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കും. ആളുകൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആർ.എസ്.ശർമ്മ പറഞ്ഞു.
നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ യാത്ര ചെയ്യുന്നതിനും ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.പുതിയ പദ്ധതി വരുന്നത് പ്രവാസികളടക്കമുള്ള ദൂര യാത്രികർക്ക് ഏറെ സഹായകരമാകും.
Comments