ന്യൂഡൽഹി : താലിബാന്റെ കരങ്ങളിൽ നിന്നും കാബൂളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ എത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് കബിൽ സിബൽ. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കബിൽ സിബൽ പറഞ്ഞു.
അഫ്ഗാനിലെ ഇന്ത്യക്കാരെ മാത്രമല്ല, മറിച്ച് പീഡനമനുഭവിക്കുന്നവരെ അത് ഹിന്ദുവാണെങ്കിലും, അഫ്ഗാനിയാണെങ്കിലും, സിഖ് ആണെങ്കിലും രക്ഷിക്കണം. ഇത് നമ്മുടെ ഭരണഘടനാ പരമായ ചുമതലയാണ്. അതിനാൽ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കപിൽ സിബൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ദൗത്യമായ ഓപ്പറേഷൻ ദേവി ശക്തിയുടെ ഭാഗമായി അഫ്ഗാനിൽ നിന്നുള്ള നൂറ് കണക്കിന് സഹോദരങ്ങളെ രാജ്യത്ത് എത്തിച്ചതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കബിൽ സിബലിന്റെ പ്രതികരണം. അഫ്ഗാനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ലോകത്ത് ഏതെങ്കിലുമൊരു ഇന്ത്യൻ പൗരന് പ്രയാസം നേരിട്ടാൽ രാജ്യം ഒറ്റക്കെട്ടായി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Comments