'സാറെ, മോഷണം തടയാൻ ഇതൊന്നും പോര; ഞാൻ ഒരു ലാപ്‌ടോപ്പും സ്മാർട്ട് വാച്ചും എടുക്കുന്നു; മൈ ഫോൺ നമ്പർ ഈസ്'... വെറൈറ്റി കള്ളന്റെ കുറിപ്പ് വൈറൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സാറെ, മോഷണം തടയാൻ ഇതൊന്നും പോര; ഞാൻ ഒരു ലാപ്‌ടോപ്പും സ്മാർട്ട് വാച്ചും എടുക്കുന്നു; മൈ ഫോൺ നമ്പർ ഈസ്’… വെറൈറ്റി കള്ളന്റെ കുറിപ്പ് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:34 pm IST
FacebookTwitterWhatsAppTelegram

“ഞാനൊരു ലാപ്‌ടോപ്പും ഫോണും മോഷ്ടിച്ചിട്ടുണ്ട്, തിരികെ വേണമെങ്കിൽ എന്നെ ബന്ധപ്പെടൂ..” പല തരത്തിലുള്ള കള്ളന്മാരെ കണ്ടിട്ടുണ്ടെങ്കിലും കവർച്ചയ്‌ക്ക് പിന്നാലെ ഫോൺ നമ്പർ സഹിതം എഴുതി വച്ചിട്ട് പോകുന്നവർ ഉണ്ടാകില്ല. എന്നാൽ ഇത്തരത്തിലൊരു രസകരമായ കവർ‌ച്ചയും കള്ളന്റെ കത്തുമാണ് വൈറലാകുന്നത്.

ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ന​ഗരത്തിലെ പ്രമുഖ കമ്പനിയിൽ നിന്ന് സ്മാർട്ട് വാച്ചും ലാപ്‌ടോപ്പും മോഷ്ടിക്കാനായിരുന്നു കള്ളന്റെ പദ്ധതി. ഇതിനായി ഓഫീസ് കുത്തി തുറന്നു. പദ്ധതി പോലെ ആപ്പിളിന്റെ സ്മാർട്ട് വാച്ചും മാക്ബുക്കും കവർന്നു. ഇതിന് പിന്നാലെയാണ് ഓഫീസിലെ കവർച്ച തടയാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയെ കുറിച്ച് കള്ളൻ ചിന്താകുലനായത്. കമ്പനി മുതലാളിയെ ഇക്കാര്യം ബോധിപ്പിക്കണമെന്ന തോന്നലും കലശലായി. ഇതോടെ മേശപ്പുറത്തിരുന്ന നോട്ട്ബുക്കിൽ വിശദമായി കാര്യങ്ങൾ എഴുതി.

ഞാൻ ഒരു ലാപ്‌ടോപ്പും സ്മാർട്ട് വാച്ചും ഇവിടെ നിന്ന് എടുത്തിട്ടുണ്ട്. ഇവിടുത്തെ കവർച്ച തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തണം. നിങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലാ ഫോണുകളുംലാപ്‌ടോപ്പുകളും ഞാൻ എടുക്കുന്നില്ല.‍ ഞാൻ എടുത്ത ഫോണും ലാപ്‌ടോപ്പുംപ്പും തിരികെ വേണമെങ്കിൽ എന്നെ ബന്ധപ്പെടാം എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. ഫോൺ നമ്പറും ഇതിനൊപ്പം നൽകിയിരുന്നു.

കരുണ കാണിച്ച കള്ളൻ മണിക്കൂറുകൾക്കകം വലയിലാവുകയും ചെയ്തു. ഫോൺ നമ്പർ ട്രാക്ക് ചെയ്ത് എത്തിയാണ് ഷാങ്ഹായ് പൊലീസ് കള്ളനെ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കളുമായി ട്രെയിനിൽ‌ കയറാൻ ഒരുങ്ങുന്നതിനിടെയാണ് വലയിലായത്.

സംഭവം പുറംലോകമറിഞ്ഞതോടെ കള്ളനെ വാഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ. കരുണയുള്ള കള്ളനെന്നും കള്ളന്മാർക്കുള്ള ബഹുമതിയാണെന്നും നന്മയുള്ള കള്ളൻ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കള്ളനെ പ്രശംസിച്ച് എത്തുന്നത്. ഓഫീസിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പകരം, കള്ളന്റെ സുരക്ഷ മെച്ചപ്പെടുത്താമെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.

Tags: Thief In ChinaLeaves Note For OwnerStealing Watch And Laptop
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies