ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിൽ രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചു. തമിഴ്നാട് കർണാടക അതിർത്തിയിലുള്ള ഹൊസൂരിലെ സർക്കാർ ആശുപത്രിയിലാണ് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിച്ചത്. 1.18 കോടി രൂപയാണ് ഇതിനായി ചെലവായത്.
ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്ലാൻഡാണ് പ്ലാന്റുകൾ സ്പോൺസർ ചെയ്തത്. പ്ലാന്റുകളുടെ ഉദ്ഘാടനം തമിഴ്നാട് മെഡിക്കൽ, കുടുംബ ക്ഷേമ മന്ത്രി എം സുബ്രഹ്മണ്യൻ ഇന്ന് നിർവഹിച്ചു.
പ്ലാന്റുകൾക്ക് മിനിറ്റിൽ 500 ലിറ്റർ ദ്രാവക ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ബോട്ടിലിംഗ് സൗകര്യമുള്ള 400 ലിറ്റർ സംഭരണ ശേഷിയുമുണ്ട്. രാജ്യം കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോൾ സർക്കാരിന് പിന്തുണ നൽകാൻ ഒറ്റക്കെട്ടായി കൂടെ നിൽക്കുമെന്ന് അശോക് ലെയ്ലാൻഡിന്റെ മാനേജിംഗ് ഡയറക്ടർ വിപിൻ സോന്ധി പ്രസ്താവനയിൽ പറഞ്ഞു.
Comments