ന്യുഡൽഹി: രാജ്യത്ത് കൊറോണ വാക്സിനേഷൻ 63.43 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ് 24 മണിക്കൂറിനുളളിൽ 31,14,696 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, 63.43 കോടി വാക്സിൻ നൽകി. 68,14,305 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
45-59 വയസിനിടയിൽ പ്രായമായവരിൽ 12,93,88,782 പേർ ഒന്നാം ഡോസ് വാക്സിനും 5,34,76,008 പേർ രണ്ടാം ഡോസും വാക്സിനും സ്വീകരിച്ചിട്ടുണ്ട്. കൊറോണ കേസുകൾ നിലവിൽ 3,76,324 ആണ് . രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകൾ 1.15 ശതമാനവും. 2.41 ശതമാനത്തിലുള്ള പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 66 ദിവസങ്ങളിൽ 3 ശതമാനത്തിൽ താഴെയാണ്. ഇതുവരെ 63.09 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 21,76,930 ഡോസുകൾ കൂടി ഉടൻ ലഭ്യമാക്കും. 4.87 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,763 പേർ സുഖം പ്രാപിച്ചത്തോടെ രാജ്യത്താകെ ഇതുവരെ കൊറോണ മുക്തരായവരുടെ എണ്ണം 3,19,23,405 ആയി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൂട്ടായിമയുടെയും പ്രയത്നങ്ങളുടെ ഫലമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments