ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ദാവൻഗരെയിൽ എത്തിയതായിരുന്നു അദ്ദേഹം.
കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യവും പാർട്ടി ബൊമ്മൈക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സർക്കാർ പദ്ധതികളിൽ സുതാര്യത ഉറപ്പുവരുത്താൻ ബൊമ്മെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 കോടി രൂപയുടെ പദ്ധതികൾക്കാണ് ദാവൻഗരെയിൽ ഇന്നലെ തുടക്കമിട്ടത്. ഗാന്ധിഭവൻ, പോലീസ് പബ്ലിക് സ്കൂൾ, ജിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സെൻട്രൽ ലൈബ്രറി എന്നിവയാണ് ദാവൻഗരെയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യസമര സേനാനികളെ അദ്ദേഹം ആദരിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അവർ നൽകിയ അമൂല്യമായ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments