ന്യൂഡൽഹി: കാമുകിയെ വിവാഹം ചെയ്യാൻ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഭർത്താവ്. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെയാണ് ഭാര്യയെ വെടിവെച്ച് കൊല്ലാൻ പദ്ധതിയിട്ടത്. എന്നാൽ ഭർത്താവിനെ പോലീസ് തന്ത്രപൂർവ്വം കുടുക്കി.
കമൽ സെഹാളിയെന്ന 36 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിലാണ് സംഭവം. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നും 50,000 രൂപയ്ക്കാണ് കമൽ തോക്കും തിരയും വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. തോക്കുമായി ഇയാൾ ഡൽഹിയിലേക്ക് വരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ പോലീസ് പദ്ധതിയിട്ടു. ഇതിനു മുൻപും രണ്ടു കേസുകളിൽ കമലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments