ഇസ്ലാമാബാദ്: പാകിസ്താനിൽ ക്വറ്റയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ക്വറ്റയിലുളള ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ബലോചിസ്താൻ തീവ്രവാദ വിരുദ്ധ വിഭാഗം അറിയിച്ചു.
മസ്തുങ് റോഡിൽ സ്ഥിതി ചെയ്യുന്ന സൊഹാന ഖാൻ എഫ്‌സി ചെക്ക്‌പോസ്റ്റിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. തീവ്രവാദ വിരുദ്ധ വിഭാഗം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതായി വക്താവ് അറിയിച്ചു.
സ്‌ഫോടന സ്ഥലത്ത് വിവിധ സുരക്ഷാ വിഭാഗങ്ങൾ ഇരച്ചെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ ചാവേർ ചെക്ക്‌പോസ്റ്റിലേക്ക് ഇടിച്ചു കയറിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
















Comments