അമ്പലത്തിൽ ചെരുപ്പ് ധരിച്ച് കയറി: നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ, മണിരത്‌നം സിനിമ വീണ്ടും പ്രതിസന്ധിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പലത്തിൽ ചെരുപ്പ് ധരിച്ച് കയറി: നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ, മണിരത്‌നം സിനിമ വീണ്ടും പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 10:31 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മണിരത്‌നം സിനിമ പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. ചിത്രത്തിലെ നായിക തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെയാണ് സിനിമാ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായത്. പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയിൽ താരം ഇൻഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയതാണ് പരാതി നൽകാൻ കാരണം. നേരത്തെ ചിത്രീകരണത്തിനിടെ കുതിര ചത്തതിനെ തുടർന്ന് മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു.

മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് തൃഷ ചെരുപ്പ് ധരിച്ച് കയറിയത്. ഈ ക്ഷേത്രത്തിനകത്താണ് പൊന്നിയൻ സെൽവത്തിന്റെ നിർണ്ണായക രംഗങ്ങൾ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ ഇടവേളയിൽ ക്ഷേത്രം സന്ദർശിച്ച തൃഷയുടെ ചിത്രങ്ങൾ സമീപത്തുള്ളവർ പകർത്തുകയായിരുന്നു. ചിത്രങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഈ ചിത്രങ്ങളിലാണ് തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്ദി വിഗ്രഹത്തിനും സമീപം നിൽക്കുന്നത്. ചരിത്ര പുരാതനമായ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറിയ തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകൾ രംഗത്ത് വരികയായിരുന്നു.

രണ്ട് ദിവസം മുൻപാണ് മണി രത്‌നത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻറ് ഓഫ് ആനിമൽസ് നൽകിയ പരാതിയിലാണ് കേസ്. മണിരത്‌നത്തിനെതിരേയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരേയും കുതിരയുടെ ഉടമയ്‌ക്കെതിരേയുമാണ് പരാതി. സിനിമയിലെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടർന്ന് നിർജ്ജലീകരണം സംഭവിച്ചാണ് ഒരു കുതിര ചത്തതെന്നാണ് പരാതിയിൽ പറയുന്നത്.

Tags: trisha krishnan
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies