ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി കേന്ദ്രസർക്കാർ നീട്ടി.മൂന്ന് മാസത്തേയ്ക്കാണ് നീട്ടിയത്.2021-2021 കാലയളവിലെ റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെയാണ് സമയം നീട്ടി നൽകിയത്.നേരത്തെ സെപ്തംബർ 31 നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ നിർദ്ദേശം.കൊറോണപ്രതിസന്ധികളെ തുടർന്ന് ജൂലൈയിൽ അവസാനിക്കുന്ന സമയപരിധി നീട്ടിയിരുന്നു.ഇതാണ് മൂന്ന് മാസം കൂടി നീട്ടി നൽകിയത്.
2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിസി) ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2021 ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചു.
തീയതി നീട്ടി നൽകിയതോടെ നിരവധിപേർക്കാണ് ആശ്വാസമായിരിക്കുന്നത്. കൊറോണപ്രതിസന്ധികൾക്കിടയിൽ നികുതി റിട്ടേൺ നൽകാനുള്ള സമയം നീട്ടി നൽകിയത് ഏറെ ആശ്വാസകരമായതായി നികുതി ദായകർ അഭിപ്രായപ്പെട്ടു.
Comments