സമ്പന്നമായ സൈനിക പൈതൃകം; വേദ പുരാണങ്ങളും മഹാഭാരതവും യുദ്ധസങ്കൽപ്പങ്ങളെ മാറ്റി മറിച്ചു; 'പ്രൊജക്ട് ഉദ്ഭവ്' ഭാവിയുടെ മുതൽക്കൂട്ട്: സൈനിക മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പന്നമായ സൈനിക പൈതൃകം; വേദ പുരാണങ്ങളും മഹാഭാരതവും യുദ്ധസങ്കൽപ്പങ്ങളെ മാറ്റി മറിച്ചു; ‘പ്രൊജക്ട് ഉദ്ഭവ്’ ഭാവിയുടെ മുതൽക്കൂട്ട്: സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സൈനിക പൈതൃകത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധ മേഖലയെ സജ്ജമാക്കാൻ സൈന്യം. ലോകം കണ്ടതിൽ വച്ച് ഐതിഹാസികമായ യുദ്ധം നടന്ന മഹാഭാരതവും മൗര്യരുടെയും ​​ഗുപ്തരുടെയും മറാത്തകളുടെയും തന്ത്രപരമായ കഴിവുകളും പഠനവിധേയമാക്കുകയും പര്യവേക്ഷണം ചെയ്തിട്ടുണ്ടെന്നും ഭാവി വെല്ലുവിളികളെ നേരിടാൻ സൈന്യം തയ്യാറെടുത്ത് കഴിഞ്ഞെന്നും സൈനിക മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

‘പ്രൊജക്ട് ഉദ്ഭവ്’ എന്ന പദ്ധതിക്ക് കീഴിലാണ് ഭാരതത്തിന്റെ സൈനിക മികവുകൾ പര്യവേക്ഷണം ചെയ്യുന്നത്. മഹാഭാരതം, വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, അർത്ഥശാസ്ത്രം എന്നിവയിൽ നിന്നുള്ള പഠനങ്ങൾ ഉൾക്കൊള്ളാൻ ലക്ഷ്യമിടുന്നതാണ് പ്രൊജക്ട് ഉ​ദ്ഭവെന്നും സൈനിക മേധാവി പറഞ്ഞു. യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ (യുഎസ്ഐ) സംഘടിപ്പിച്ച “Historical Patterns in Indian Strategic Culture“ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാജ രഞ്ജിത് സിംഗ് മുതൽ ഛത്രപതി ശിവാജി മഹാരാജ് വരെയുള്ള മഹാനായ യോദ്ധാക്കളുടെ ചരിത്രമാണ് ഇന്ത്യക്കുള്ളതെന്ന് എയർ മാർഷൽ അനിൽ ചോപ്ര (റിട്ട) പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ട് വച്ച യുദ്ധസങ്കൽപങ്ങൾ ഇന്ത്യൻ പ്രദേശങ്ങളിലും മിക്ക സാ​ഹചര്യങ്ങളിലും പ്രസക്തമല്ലായിരിക്കാം. എന്നിരുന്നാലും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം നമ്മെ നയിക്കാനും ഭാവി നിർണയിക്കാനും നിർണായക പങ്ക് വഹിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.

കൗടില്യന്റെ അർത്ഥശാസ്ത്രം, കാമണ്ഡകത്തിന്റെ നിതിസാരം, തമിഴ് കവി-സന്യാസി തിരുവള്ളുവരുടെ തിരുക്കുറൾ തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള തന്ത്രം, നയതന്ത്രം, യുദ്ധം എന്നിവയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമായ ഇന്ത്യൻ സൈന്യം പ്രവർത്തിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു.

പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സൈന്യത്തെയും യുഎസ്ഐയെയും അഭിനന്ദിച്ചു. സായുധ സേനയ്‌ക്ക് നൂതനവും അത്യാധുനികവുമായി സേവനങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതന ​ഗ്രന്ഥങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ഇന്ത്യൻ സംസ്കാരത്തെ തൊട്ടുണർത്തുകയാണ് ചെയ്യുന്നത്. ഇത് സൈനിക ‌ധാരണകളെ മെച്ചപ്പെടുത്തുന്നതിനൊപ്പം യുദ്ധ സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: mahabharataarmy chiefMANOJ PANDEVedasPuranas
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies