വാഷിംഗ്ടൺ: അഫ്ഗാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.സൈനിക പിന്മാറ്റത്തിന് ശേഷമുള്ള അവലോകനത്തിലാണ് സൈനിക കമാന്റർമാർ താലിബാന്റെ കീഴിലുണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയത്. അഫ്ഗാൻ സൈന്യം ഇത്രവേഗം താലിബാന് മുന്നിൽ കീഴടങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി പക്ഷെ യു.എസ്.കമാന്റർമാർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
‘അഫ്ഗാൻ ഇനി ഒരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങും. അഫ്ഗാൻ സൈന്യത്തിന് മികച്ച പരിശീലനം നൽകിയിട്ടും ഇത്രവേഗം തകരുമെന്ന് പ്രതീക്ഷിച്ചില്ല. താലിബാന് രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകില്ല.’ യു.എസ്. സംയുക്ത സൈനിക മേധാവി ജനറൽ മാക് മിലെ പറഞ്ഞു.
കഴിഞ്ഞ 20 വർഷം അഫ്ഗാനിൽ അമേരിക്കൻ എന്ത് ചെയ്യുകയായിരുന്നുവെന്ന വിമർശനം ആഗോളതലത്തിൽ ഉയരുകയാണ്. ഇതിനിടെയാണ് സൈനിക കമാൻഡർമാർ സൈനിക പിഴവുകളും രാഷ്‌ട്രീയപിടിപ്പുകേടുകളും സമ്മതിക്കുന്നത്. അഫ്ഗാനി സേവനം അനുഷ്ഠിച്ച മുൻ കമാൻഡർമാർ കാൾ എക്കിൻബറി, ജനറൽ മക്‌നീൽ, മുൻ സി.ഐ.എ മേധാവി മൈക്കിൽ മോറൽ എന്നിവരാണ് പരിമിതികളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്നത്.
അഫ്ഗാനിലെ രാഷ്‌ട്രീയ-ആഭ്യന്തര അടിയൊഴുക്കുകളും താലിബാനോട് സൈന്യത്തി നകത്തുള്ളവരുടെ അടുപ്പവും ആരും തിരിച്ചറിഞ്ഞില്ല. അമേരിക്ക പിന്മാറുമെന്ന സൂചന വന്നതോടെ ഭീകരർക്ക് വലിയ ആത്മവിശ്വാസമാണ് കൈവന്നതെന്നും അത് ദുർബലരായ അഫ്ഗാൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതിലേക്കാണ് നയിച്ചതെന്നുമാണ് കമാൻഡർമാർ പറയുന്നു. ഇത് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയവും ചർച്ചയാണ്.
















Comments