'ദയവായി ജീവിതം അവസാനിപ്പിക്കാതിരിക്കൂ' വിദ്യാർത്ഥികളോട് അഭ്യർത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദയവായി ജീവിതം അവസാനിപ്പിക്കാതിരിക്കൂ’ വിദ്യാർത്ഥികളോട് അഭ്യർത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 07:04 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്ക് പിന്നാലെ പരാജയഭീതിയിൽ ആത്മഹത്യകൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളോട് ജീവിതം അവസാനിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നാല് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഭ്യർത്ഥനയുമായി എത്തിയത്.

അപേക്ഷിക്കുകയാണ്, ദയവായി നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാതിരിക്കുക, നിങ്ങളാൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. ആത്മവിശ്വാസത്തോടെ പഠിക്കുക, കുട്ടികളിൽ സമ്മർദ്ദം ചെലുത്താതെ പഠിക്കാനുള്ള സാഹചര്യം മാതാപിതാക്കൾ ഒരുക്കണം. മനസിന് പിരിമുറുക്കം തോന്നുന്ന ഘട്ടങ്ങളിൽ 104ലേക്ക് വിളിക്കണമെന്നും മാനസികാരോഗ്യ വിദഗ്ധർ നിങ്ങളോട് സംസാരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറാകുമെന്നും വിദ്യാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു. നാല് ദിവസത്തിനിടെ നിരന്തരമായി ആത്മഹത്യകൾ തുടരുന്നതിനാൽ സംസ്ഥാനത്തെ പോലീസ് ഡിപ്പാർട്ട്‌മെന്റും വിദ്യാർത്ഥികൾക്ക് ബോധവത്കരണവുമായി എത്തിയിരുന്നു.

തമിഴ്‌നാട്ടിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി 15 വിദ്യാർത്ഥികൾ എങ്കിലും നീറ്റ് പരീക്ഷാപേടിയിൽ ജീവൻ ത്യജിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വർഷം ഒരാൺകുട്ടിയും രണ്ട് പെൺകുട്ടികളുമടക്കം മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. ഇതിനിടെ നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ബില്ലും നിയമസഭയിൽ പാസാക്കിയിരുന്നു. കേന്ദ്രനിയമത്തെ വെല്ലുവിളിക്കുന്ന തീരുമാനമായതിനാൽ രാഷ്‌ട്രപതിയുടെ അംഗീകാരം കൂടാതെ ബിൽ പ്രാബല്യത്തിൽ വരുത്താൻ സാധിക്കില്ല.

സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെ ഭാഗമാകുന്ന യുപിഎ സർക്കാരാണ് വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നീറ്റ് പരീക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും അവതരിപ്പിച്ചെന്നത് മറ്റൊരു വസ്തുതയാണ്.

Tags: mk stalin
ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബോളിവുഡ്  നടി മധു മൽഹോത്ര അന്തരിച്ചു

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ സ്ഥാനാർത്ഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies